Thursday, November 4, 2010

ഉറക്കം???

എവിടെയും മത്സരമാണ്..
മിനാരങ്ങള്‍ ആകാശം തൊടുവിക്കാന്‍..
ശ്രീകോവിലുകള്‍ ജ്വല്ലരികളെ വെല്ലാന്‍..
പള്ളികളെ മാര്‍ബിള്‍ മഹലുകളാക്കാന്‍...

     എന്റെ കണ്ണുകള്‍ തെരുവിനെ കണ്ടു;
     ശൂന്യതയെ വസ്ത്രമാക്കുന്ന യുവതികളെ,
     ഇരുട്ടിന്റെ മറവില്‍ ഇര പിടിക്കുന്ന ചെന്നായ്ക്കളെ,
     പണത്തെ പൂജിച്ചു മനുഷ്യതത്തെ ബലി കൊടുക്കുന്നവരെ,
     കണ്ണുകളും നിശബ്ദമായി...

ഞാന്‍ അത്ഭുതപ്പെട്ടില്ല ;
ഓട്ടോമാറ്റിക് ഏ.സിയുടെ ശീതളിമയില്‍ ,
മനസ്സിനെ ത്രസിപ്പിക്കുന്ന അത്തറിന്റെ സുഗന്ധിമയില്‍ ,
പട്ടിന്റെ മൃദുലതയില്‍ , 
ദൈവവും ഉറങ്ങിക്കാണും..
അല്ലെങ്കില്‍ ഉറക്കം നടിക്കയാവും...

Monday, November 1, 2010

എന്‍റെ പ്രണയിനിക്ക്..



മുനിഞ്ഞു കത്തുന്ന വിളക്കിന്‍റെ ചെറുശോഭയില്‍
വെളിച്ചം ഇരുട്ടിനെ കീഴ്പെടുത്തുംപോഴും
എന്‍റെ മിഴികളില്‍ കറുപ്പ് മാത്രം..
തിളച്ചു മറിയുന്ന ഹൃദയരക്തത്തിന്റെ തീവ്രതയിലും
 മനസ്സ് ആര്‍ദ്രമാകുന്നു..
നിറഞ്ഞു പെയ്യുന്ന ഈ തുലാമഴയോടൊപ്പം 
എന്‍റെ കണ്ണുനീരും കടലിലേക്ക്‌ ഒലിച്ചു പോകട്ടെ..
നാളെ,
പുതുമഴയുടെ സൗന്ദര്യമായി
അത് നിന്‍റെ നാസാരന്ധ്രങ്ങളെ പുല്‍കുമ്പോള്‍ 
ഓര്‍ക്കുക;
ഞാനെന്ന സത്യത്തെ...
എന്‍റെ പ്രണയത്തെ...